ചെന്നൈ: വരുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും തന്റെ നിയോജകമണ്ഡലം ഏതെന്ന് പിന്നീട് പ്രഖ്യാപിക്കുമെന്നും മക്കള്‍ നീതി മയ്യം നേതാവ് കമല്ഹാസന്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് തമിഴ്നാട്ടില്‍ നടത്തുന്ന പര്യടനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രജനികാന്തുമായി ചേര്‍ന്ന പ്രവര്‍ത്തിക്കുന്ന കാര്യം പരിഗണനയിലുണ്ട്. ഡിസംബര്‍ 31ന് രജനികാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷം ഇക്കാര്യത്തെക്കുറിച്ച് ചിന്തിക്കും. രജനി എന്റെ എതിരാളിയല്ല. ഞങ്ങള്‍ ഒരേവഴിയിലൂടെ സഞ്ചരിക്കുന്നവരാണ്. ഞങ്ങളെ തമ്മിലടിപ്പിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെന്നും കമല്ഹാസന് വ്യക്തമാക്കി.