കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ വിചാരണ കോടതി മാറ്റണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിക്കളഞ്ഞ് സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാരിന് ഏറ്റു വാങ്ങേണ്ടി വന്നത് രൂക്ഷ വിമര്‍ശനം.
ജഡ്ജി വിവേചനപരമായി പെരുമാറുന്നു എന്ന് ചൂണ്ടിക്കാട്ടി കോടതി മാറ്റാനാകില്ലെന്ന് സുപ്രീം കോടതി പ്രസ്താവിച്ചു, കോടതി എടുക്കുന്ന തീരുമാനങ്ങളില്‍ നിയമപരമായി നേരിടേണ്ടതിന് പകരം കോടതി തന്നെ മാറ്റണമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്നാണ് സുപ്രീം കോടതി പറഞ്ഞത്.
വിചാരണ കോടതി വിധിയോട് സര്‍ക്കാരിന് എതിര്‍പ്പുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിയ്ക്കാമെന്നും കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കീരിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള അനാവശ്യമായ പരാമര്‍ശങ്ങള്‍ ജഡിജിക്കെതിരെയോ കോടതിക്കെതിരെയോ വരാന്‍ പാടുള്ളതല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവച്ച സാഹചര്യത്തില്‍ പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാരിന് സുപ്രീം കോടതി സമയം അനുവദിയ്ച്ചു . കേസില്‍ വിചാരണ കോടതി മാറ്റണമെന്ന ആവശ്യം കേരള ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു, അങ്ങനെ ചെയ്താല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.