മാധ്യമപ്രവർത്തകന്റെ മരണം; ഇടിച്ചിട്ട ലോറി കണ്ടെത്തി,ഡ്രൈവർ കസ്റ്റഡിയിൽ

December 15
09:13
2020
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് എസ്.വി പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി.ഡ്രൈവറെ പൊലിസ് കസ്റ്റഡിയിലെടുത്തു. ജോയിയെന്ന ഡ്രൈവറാണ് കസ്റ്റഡിയിലുള്ളത്.വണ്ടിയും ഡ്രൈവറെയും ഈഞ്ചക്കലില്‍ വച്ചാണ് പൊലീസ് കസ്റ്റഡിലെടുത്തത്. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രതാപന്‍്റെ നേത്യത്വത്തിലാണ് നടപടി
അതേ സമയം പ്രദീപിന്റെ മരണത്തില്‍ പൊലിസ് കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.10ന് തിരുവനന്തപുരം കാരയ്ക്കാമണ്ഡപം ജങ്ഷനിലായിരുന്നു അപകടം. പ്രദീപ് സഞ്ചരിച്ച സ്കൂട്ടറിനെ അജ്ഞാതവാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. ഗുരുതരമായി പരുക്കേറ്റ പ്രദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
There are no comments at the moment, do you want to add one?
Write a comment