Asian Metro News

വിവാഹ ചടങ്ങുകളിൽ പങ്കെടുത്ത് സ്വർണം മോഷ്ടിക്കുന്ന യുവതി പിടിയിൽ

 Breaking News
  • കൊട്ടാരക്കരയിലെ വ്യാപാരി വാഹനാപകടത്തില്‍ മരിച്ചു. കൊട്ടാരക്കര : ചന്തമുക്കിലെ വ്യാപാരിയായിരുന്ന പള്ളിക്കല്‍ സ്വദേശി ശശിധരന്‍(64) വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ ആട്ടോറിക്ഷ ഇടിച്ച് അപകടമുണ്ടായിരുന്നു. ചികിത്സയിലിരിക്കെ വൈകിട്ട് 5 മണിയോടെ മരണമടഞ്ഞു....
  • നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു കണ്ണൂ‍ർ: ചലച്ചിത്ര നടനും സംഗീതസംവിധായകൻ കൈതപ്രം ദാമോദരന്‍റെ ഭാര്യാപിതാവുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരി (97) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായിരുന്നു. വാർദ്ധക്യസഹജമായ അവശതകൾ അലട്ടിയിരുന്നു. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ വൈകീട്ട് ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്....
  • ബൈക്കിന് പിന്നിൽ ലോറിയിടിച്ച് ഗൃഹനാഥൻ മരിച്ചു. കൊട്ടാരക്കര: ബൈക്കിനു പിന്നിൽ ലോറിയിടിച്ച് ബൈക്ക് യാത്രികനായ ഗൃഹനാഥൻ മരിച്ചു. കൊട്ടാരക്കര ഈയ്യം കുന്ന്  കൊച്ചു കിഴക്കതിൽ കാർമൽ ഭവനിൽ ജോൺ മാത്യു (68) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 5.30 ഓടെ പുലമൺ ആര്യാസ് ഹോട്ടലിനു മുന്നിലായിരുന്നു അപകടം.  കൊട്ടാരക്കരനിന്നും തിരുവനന്തപുരം...
  • കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയായി കെ. ബി രവി ഐ.പി.എസ് ചാർജ്ജെടുത്തു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയായി കെ. ബി രവി ഐ.പി.എസ് ചാർജ്ജെടുത്തു. ഇളങ്കോ ആർ ഐ.പി.എസ്  നിന്നാണ് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ചുമതല ഏറ്റുവാങ്ങിയത്....
  • ജപ്തിക്കിടെ ആത്മഹത്യാ ഭീഷണി; പൊള്ളലേറ്റ ദമ്ബതിമാരിലെ ഭാര്യയും മരിച്ചു. കോടതിയുത്തരവുപ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ദമ്ബതിമാരിലെ ഭാര്യയും മരിച്ചു. ഭര്‍ത്താവ് രാജന്‍ രാവിലെ മരിച്ചു. ഗുരുതര പരുക്കുകളോടെ ആശുപത്രിയിലായിരുന്ന ഭാര്യ അമ്ബിളിയുടെ മരണം വെെകീട്ടാണ് സ്ഥിരീകരിച്ചത്. കോടതി ഉത്തരവ് പ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍...

വിവാഹ ചടങ്ങുകളിൽ പങ്കെടുത്ത് സ്വർണം മോഷ്ടിക്കുന്ന യുവതി പിടിയിൽ

വിവാഹ ചടങ്ങുകളിൽ പങ്കെടുത്ത് സ്വർണം മോഷ്ടിക്കുന്ന യുവതി പിടിയിൽ
December 12
10:27 2020

മംഗളൂരു: വിവാഹ ചടങ്ങുകളില്‍ പങ്കെടുത്ത് കുട്ടികളുടെ കഴുത്തില്‍ നിന്നും സ്ത്രീകളുടെ ഹാന്‍ഡ്ബാഗുകളില്‍ നിന്നും സ്വര്‍ണാഭരണങ്ങളും മറ്റും മോഷ്ടിച്ചുവന്നിരുന്ന യുവതിയെ ബണ്ട് വാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഫാത്വിമ ശാഹിനാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹ ഹാളിലുണ്ടായിരുന്ന സി സി ടി വി യിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. ഇക്കാര്യം ശ്രദ്ധയില്‍പെട്ട വിവാഹ മണ്ഡപത്തിന്റെ ഉടമ ബണ്ട് വാള്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലും ഗ്രാമീണ പൊലീസ് സ്റ്റേഷനിലും പരാതി നല്‍ക്കുകയായിരുന്നു.

ഡിസംബര്‍ 10ന് പനമംഗലൂരിലെ എസ് എസ് ഓഡിറ്റോറിയം ഹാളില്‍ നടന്ന വിവാഹത്തിനിടെ ഒരു കുട്ടിയുടെ കഴുത്തില്‍ നിന്ന് മാല തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി പിടിയിലായത്. സ്ത്രീകള്‍ കൂട്ടമായി ഒത്തുചേരുന്ന സ്ഥലങ്ങളില്‍ ഇവര്‍ ആഭരണങ്ങള്‍ മോഷ്ടിക്കുന്നത് പതിവാണെന്നും ആഭരണങ്ങള്‍ തട്ടിയെടുക്കുന്നതില്‍ വിദഗ്ധയാണെന്നും പൊലീസ് പറഞ്ഞു.

ചോദ്യം ചെയ്തപ്പോള്‍ കഴിഞ്ഞ 10 വര്‍ഷമായി ആഭരണങ്ങള്‍ മോഷ്ടിച്ചതായി ഇവര്‍ സമ്മതിച്ചു. ഇതിന് മുൻപ് മൂന്ന് തവണ എസ് എസ് മഹല്‍ വിവാഹ ഹാളില്‍ കവര്‍ച്ച നടത്തിയതായും സമ്മതിച്ചിട്ടുണ്ട്. യശസ്വി ഹാള്‍, ഫറംഗിപ്പേട്ട്, തോക്കോട്ടു യൂണിറ്റി ഹാള്‍, തലപടിയിലെ ഖസാന തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ആഭരണങ്ങള്‍ മോഷ്ടിച്ചതായും അവര്‍ മൊഴി നല്‍കി. 234 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ പൊലീസ് കണ്ടെടുത്തു. കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങള്‍ ജ്വല്ലറി കടകളില്‍ വിറ്റതായും ബാക്കിയുള്ളവ ഉരുക്കിയതായും വ്യക്തമായിട്ടുണ്ട്. കുറച്ച്‌ ആഭരണങ്ങള്‍ ബാങ്കില്‍ സൂക്ഷിച്ചിട്ടുള്ളതായി ഫത്വിമ വെളിപ്പെടുത്തി.

ഫാത്വിമയെ പൊലീസ് കോടതിയില്‍ ഹാജരാക്കി. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment