പൊലീസ് ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം; രണ്ട് ട്രാൻസ്ജെൻഡർമാർ പിടിയിൽ

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരെ സംഘം ചേര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ രണ്ട് ട്രാന്‍സ്ജെന്‍ഡര്‍മാര്‍ പിടിയില്‍. കോട്ടയം സ്വദേശികളായ സന്ദീപ് (25), സിജു (32) എന്നിവരാണ് എറണാകുളം നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്. നോര്‍ത്ത് സബ് ഇന്‍സ്പെക്ടര്‍ വി.ബി. അനസിനെയും ജിനേഷിനെയും ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്.
സ്പെഷല്‍ പട്രോളിങ് നടത്തവെ വെള്ളിയാഴ്ച പുലര്‍ച്ച കലൂര്‍ ജഡ്ജസ് അവന്യൂ ഭാഗത്ത് എട്ട് ട്രാന്‍സ്ജെന്‍ഡര്‍മാര്‍ മാസ്ക് ധരിക്കാതെ കൂട്ടംകൂടി നില്‍ക്കുന്നത് കണ്ടിരുന്നു. ഇവരോട് മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അനുസരിക്കാതെ ഇവര്‍ പോലീസിനെ അസഭ്യം പറഞ്ഞു. ഇത് പൊലീസിലൊരാള്‍ വിഡിയോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ സംഘം ചേര്‍ന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞ് പൊട്ടിച്ചു.
തുടര്‍ന്ന് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. കൂടുതല്‍ പൊലീസ് സ്ഥലത്ത് എത്തിയതിനെത്തുടര്‍ന്ന് ട്രാന്‍സ്ജെന്‍ഡര്‍മാര്‍ ഓടിപ്പോയി. മണപ്പാട്ടിപ്പറമ്പ് ഭാഗത്തുനിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.
There are no comments at the moment, do you want to add one?
Write a comment