ചൈന വിട്ട് സാംസങ്ങിന്റെ പ്രധാന ഉൽപാദന യൂണിറ്റ് ഇന്ത്യയിലേക്ക്

കൊറിയന്‍ കമ്പനിയായ സാംസങ്ങിന്റെ പ്രധാന ഉല്പാദന യൂണിറ്റ് ചൈനയില്‍നിന്നും ഇന്ത്യയിലേക്ക് മാറ്റാന്‍ തീരുമാനം. ഉത്തര്‍പ്രദേശിലെ നോയ്ഡയിലേക്കായിരിക്കും ഉല്പാദന യൂണിറ്റ് മാറ്റുക.
കമ്പനി ഉത്തര്‍പ്രദേശില്‍ 4,825 കോടി രൂപയുടെ നിക്ഷേപമായിരിക്കും നടത്തുകയെന്ന് യുപി സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു. സാംസങ് കമ്പനി ഇന്ത്യയിലേക്കു മാറ്റുന്നത് മൊബൈല്‍, മറ്റു സ്മാര്‍ട്ട് ഉല്‍പ്പന്നങ്ങളുടെ ഡിസ്പ്ലേ പ്രൊഡക്ഷന്‍ യൂണിറ്റാണ്. നോയിഡയില്‍ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി സാംസങ് ഡിസ്പ്ലേ നോയിഡ പ്രൈവറ്റ് ലിമിറ്റഡിനു പ്രത്യേക ആനുകൂല്യങ്ങള്‍ നല്കാന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് ആനുകൂല്യങ്ങള്‍ നല്‍കാനുള്ള തീരുമാനം അറിയിച്ചത്. യുപിയില്‍ വരാന്‍ പോകുന്നത് സാംസങ്ങിന്റെ ആദ്യ ഹൈ- ടെക്നിക് പദ്ധതിയായിരിക്കുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവ് വ്യക്തമാക്കി. നോയിഡയില്‍ വരാന്‍ പോകുന്ന സാംസങ് യൂണിറ്റ് വഴി 510 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
2018-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത നോയ്ഡയിലെ സാംസങ് പ്ലാന്റില്‍ ഇതിനോടകം തന്നെ മൊബൈല്‍ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്.
There are no comments at the moment, do you want to add one?
Write a comment