സ്കൂളുകൾ തുറക്കൽ: 17ന് ചേരുന്ന ഉന്നതതല യോഗത്തിൽ തീരുമാനം

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഉന്നതതല യോഗം ചേരും. ഈമാസം 17ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉന്നതതലയോഗം വിളിച്ചത്. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്, ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്, വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷമുള്ള കൊവിഡ് വ്യാപനംകൂടി കണക്കിലെടുത്താകും തീരുമാനം.
എസ്.സി.ഇ.ആര്.ടിയുടെ നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ച് പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കാനാണ് നിര്‍ദേശം. ജനുവരി ആദ്യം സ്കൂള്‍ തുറക്കാനാകുമെന്നും പൊതുപരീക്ഷ യഥാസമയം നടത്താനാകുമെന്നുമാണ് വിദഗ്ധസമിതി നിര്‍ദേശിച്ചിട്ടുള്ളത്.
നിലവില്‍ 10, 12 ക്ലാസുകളിലെ അധ്യാപകരില്‍ പകുതിപ്പേര്‍വീതം 17 മുതല്‍ സ്കൂളുകളില്‍ ഹാജരാകണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് പഠനപിന്തുണ ഉറപ്പാക്കുന്നതടക്കമുള്ള ചുമതലകള്‍ നിര്വഹിക്കാനാണിത്. മറ്റുക്ലാസുകള്‍ ആരംഭിക്കുന്നത് ഇപ്പോള്‍ പരിഗണനയിലില്ലെങ്കിലും യോഗത്തില്‍ ചര്‍ച്ച ചെയ്തേക്കും. അടുത്ത മാസത്തോടെ പത്തിലെയും പന്ത്രണ്ടിലെയും ഡിജിറ്റല്‍ ക്ലാസുകള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. സ്കൂള്‍ തുറക്കുന്നതനുസരിച്ച് പ്രാക്ടിക്കല്‍ ക്ളാസുകളും റിവിഷന്‍ ക്ലാസുകളും ആരംഭിക്കാനും നേരത്തേ ആലോചിച്ചിട്ടുണ്ട്.
There are no comments at the moment, do you want to add one?
Write a comment