കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സരിത് എന്നിവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. ഇതിനായി ഇഡി കോടതിയുടെ അനുമതി തേടി. ഒപ്പം ജയില്‍ ഉദ്യോഗസ്ഥര്‍ പാടില്ലെന്നും അപേക്ഷയില്‍ പറഞ്ഞു. കസ്റ്റംസിനു നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. മൂന്ന് ദിവസം ചോദ്യം ചെയ്യാനാണ് ഇഡി അനുമതി തേടിയത്.
