ബാര്‍ കോഴ കേസില്‍ മുന്‍ മന്ത്രിമാരായ വി എസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരെ കേസിന് അനുമതി നല്കാന് കൂടുതല്‍ തെളിവുകള്‍ ചോദിച്ച് ഗവര്‍ണര്‍. കേസുമായി ബന്ധപ്പെട്ട് മുന്‍ കാലങ്ങളില്‍ നടന്ന അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്.
മുന്‍ മന്ത്രിക്കെതിരായ അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ് നേരത്തെ ഗവര്‍ണറെ സമീപിച്ചിരുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്ടറോട് നേരിട്ട് ഹാജരാകാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. വിജിലന്‍സ് ഐജി നേരിട്ടെത്തി ഗവര്‍ണറുമായി ആശയ വിനിമയം നടത്തി. ഇതിന് ശേഷമാണ് ഗവര്‍ണര്‍ കൂടുതല്‍ രേഖകള്‍ തേടിയത്.