50 ഗ്രാമോളം അതി മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വയനാട് / തോല്‍പ്പെട്ടി: തോല്‍പ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റില്‍ വച്ച് ഇന്ന് പുലര്‍ച്ചെ നടത്തിയ വാഹനപരിശോധനയില്‍ മാരക മയക്കുമരുന്നായ എം.ഡി.എം എ യുമായിഒരാള് പിടിയിലായി. കോഴിക്കോട് ബേപ്പൂര്‍ അരക്കിണര്‍ കുണ്ടോളി വീട്ടില്‍ കെ നാഫില്‍ (23) എന്നയാളെയാണ് മാനന്തവാടി എക്സൈസ് ഇന്‍സ്പെക്ടര്‍ ടി ഷറഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈവശത്തുനിന്നും 49.840 ഗ്രാം എംഡി എം.എ യും 5 ഗ്രാം കഞ്ചാവും കണ്ടെത്തി. പാര്‍ട്ടി ഡ്രഗ് എന്നറിയപ്പെടുന്ന എം.ഡി.എം.എ അതീവ മാരകമായ മയക്കുമരുന്നാണ്. 0.5 ഗ്രാം എം.ഡി.എം.എ കൈവശം വെക്കുന്നത് പോലും 10 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ്.

പ്രതിയെ മാനന്തവാടി കോടതി മുമ്പാകെ ഹാജരാക്കുമെന്നും, സമീപ കാലത്ത് മലബാര്‍ മേഖലയില്‍ നടന്ന മയക്കുമരുന്നു വേട്ടകളില്‍ പ്രധാനപ്പെട്ട ഒന്നാണിതെന്നും എക്സൈസ് അധികൃതര്‍ വ്യക്തമാക്കി. പ്രിവന്റീവ് ഓഫീസര്‍ സുരേഷ് വെങ്ങാലിക്കുന്നേല്‍, കെ.പി ലത്തീഫ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനൂപ്.വി, സനൂപ് കെ.എസ്, മഹേഷ്.കെ, ഷിന്റോ സെബാസ്റ്റ്യന്‍, വിപിന്‍.പി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
There are no comments at the moment, do you want to add one?
Write a comment