കൊല്ലം: മണ്‍റോ തുരുത്തില് നടന്ന കൊലപാതകം വ്യക്തിവൈരാഗ്യമെന്ന് പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. സിപിഎം പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ കൊലപാതമല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഞായറാഴ്ച ആണ് കൊലപാതകം നടന്നത്. വില്ലിമംഗലം നിധിപാലസില് ആര്.മണിലാല്‍ (50) ആണ് മരിച്ചത്. ഇതുമായി ബന്ധെപ്പെട്ട് അശോകന് (56), സത്യന് (58) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സിപിഎം പ്രവര്‍ത്തകനായ ഹോംസ്റ്റേ ഉടമ മണിലാലും അശോകനും തമ്മിലുള്ള മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. റിസോര്‍ട്ട് നടത്തിപ്പിലെ പ്രശ്നങ്ങളും മണിലാലിൻറെ ഭാര്യയെ കളിയാക്കിയതിനെ തുടര്‍ന്നുള്ള തര്‍ക്കവും ആണ് മരണത്തിലേക്ക് നയിച്ചത്.
ഓട്ടോറിക്ഷാ ഡ്രൈവറാണ് സത്യന്. എന്നാല്‍ ഈ റിപ്പോര്‍ട്ട് സിപിഐഎം അംഗീകരിച്ചിട്ടില്ല. രാഷ്ട്രീയ കൊലപാതകം തന്നെയാണ് ഇതെന്നാണ് പാര്‍ട്ടി പറയുന്നത്. റിപ്പോര്‍ട്ടില്‍ ആര്‍എസ്എസിനെക്കുറിച്ചോ സിപിഎമ്മിനെക്കുറിച്ചോ പരാമര്‍ശിച്ചിട്ടില്ല.