പാലക്കാട് : തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ശ്രീ എ രമേശ് അവർകളുടെ നേതൃത്വത്തിലുള്ള AEC സ്ക്വാഡും – കുഴൽമന്ദം എക്സൈസ് റേഞ്ച് ഓഫീസും സംയുക്തമായി നടത്തിയ റെയ്ഡിൽ ആണ് മാരുതി ആൾട്ടോകാറിൽ 35.750 കിലോ കഞ്ചാവും, 1 കിലോ ഹാഷിഷ് ഓയിലുമായി മലപ്പുറം -പുത്തനത്താണി സ്വദേശി സുഹൈൽ (26/2020) S/O മുഹമ്മദ് കുട്ടിയെ അറെസ്റ്റ് ചെയ്തു.

AEC സ്ക്വാഡ് ഇൻസ്പെക്ടർ കെ എസ് പ്രശോഭിന്റെ നേതൃത്വത്തിൽ ഉള്ള AEC സ്പെഷ്യൽ സ്ക്വാഡ് ടീം പാലക്കാട് -വാളയാർ ടോൾ പ്ലാസയിൽ വാഹനപരിശോധന നടത്തുന്നതിനിടയിൽ കോയമ്പത്തൂർ ഭാഗത്തുനിന്നും വരുകയായിരുന്ന KL55AC6983 മാരുതി ആൾട്ടോ കാർ പരിശോധനക്കായി തടഞ്ഞു എങ്കിലും, അപകടകരമായി എക്സൈസിനെ വെട്ടിച്ചു കടന്നു കളയുകയായിരുന്നു, തുടർന്ന് ഇൻസ്പെക്ടർ പ്രശോഭിന്റെ നേതൃത്തിലുള്ള ടീം ഈ വാഹനത്തിന് സിനിമ സ്റ്റൈലിൽ പിന്തുടർന്ന് പാലക്കാട് – തൃശൂർ ഹൈവേ യിലെ കുഴൽമന്ദം ജംഗ്ഷനിൽ വച്ചു കുഴൽമന്ദം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ശ്രീ ജി സന്തോഷ് കുമാറിന്റെയും പാർട്ടിയുടെയും സഹായത്തോടെ സാഹസികമായി പിടികൂടുകയായിരുന്നു.
വിശാഖപട്ടണത്തിൽ നിന്നും മലപ്പുറം ജില്ലയിലെ കോട്ടക്കൽ – പുത്തനത്താണി ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതിന് വേണ്ടിയാണു കഞ്ചാവും, ഹാഷിഷ് ഓയിലും കടത്തിയത്.
കാറിന്റെ സീറ്റിന്റെ അടിയിൽ പ്രത്യേക രഹസ്യ അറ ഉണ്ടാക്കി അതിലാണ് കഞ്ചാവും മറ്റും ഒളിപ്പിച്ചു വച്ചിരുന്നത്.
പിടികൂടിയ കഞ്ചാവിനും ഹാഷിഷ് ഓയിലിനും വിപണിയിൽ 35 ലക്ഷത്തോളം രൂപ വിലവരും. പ്രതിയെയും, കഞ്ചാവും,
കഞ്ചാവ് കടത്താൻ ഉപയോഗിച്ച മാരുതി കാറും, പ്രതിയുടെ മൊബൈൽ ഫോണും, നിരവധി എടിഎം കാർഡുകളും മറ്റും കസ്റ്റഡിയിൽ എടുത്തു.
പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ശ്രീ ഷാജി എസ് രാജൻ അവർകൾ പ്രതിയെ ചോദ്യം ചെയ്തു.
ഇയ്യാളുടെ പേരിൽ മലപ്പുറം ജില്ലയിലെ വിവിധ എക്സൈസ് ഓഫിസുകളിലും കേസ് ഉള്ളതായും, ടിയാൻ സ്ഥിരമായി കഞ്ചാവും, മറ്റു മയക്കുമരുന്നുകളും വൻ തോതിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് കടത്തി വില്പന നടത്തി വരുകയാണെന്നും, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ശ്രീ ഷാജി എസ് രാജൻ അവർകൾ അറിയിച്ചു.
കഞ്ചാവ് കടത്തു സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപെട്ടിരിക്കാമെന്നും, ഇയ്യാൾ കഞ്ചാവ് എത്തിച്ചു കൊടുക്കുന്നവരെ സംബന്ധിച്ചും വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും, വരും ദിവസങ്ങളിൽ അന്വേഷണം ഊർജ്ജിതമാകുമെന്നും എക്സൈസ് സംഘം അറിയിച്ചു.
AEC സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ ശ്രീ കെ എസ് പ്രശോബ്, പ്രിവന്റീവ് ഓഫീസർ എ ജയപ്രകാശ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ എസ് മൻസൂർ അലി, സിഇഒ മാരായ ബി ഷൈബു, കെ അഭിലാഷ്,കെ ജ്ഞാനകുമാർ,ടി എസ് അനിൽകുമാർ,എം അഷറഫലി, ഡ്രൈവർ ലൂക്കോസ് (എല്ലാവരും പാലക്കാട് AEC സ്ക്വാഡ് ) കുഴൽമന്ദം എക്സൈസ് ഇൻസ്പെക്ടർ ജി സന്തോഷ്കുമാർ, പ്രിവന്റീവ് ഓഫീസർമാരായ എം ബി രാജേഷ്, പി ഷാജി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ കെ അബ്ദുൽ കലാം, സിഇഒ മാരായ വി ഷാംജി, ആർ പ്രദീപ്, കെ ആനന്ദ്, എ ഹംസ, പി വി രതീഷ്, എൻ രേണുക ദേവി, എം എം. സ്മിത, ഡ്രൈവർ എസ് പ്രദീപ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.