ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തില്‍ യുഎഇ-ഇന്ത്യ ഭക്ഷ്യസുരക്ഷാ ഉച്ചകോടി 2020 ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നടക്കും.കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ സഹകരണത്തോടെയാണ് ഉച്ചകോടി.ഭക്ഷ്യസുരക്ഷാ മേഖലയില്‍ ഇരുരാജ്യങ്ങള്‍ക്കും കൂടുതല്‍ സഹകരിക്കാന്‍ കഴിയുന്ന മേഖലകള്‍ കണ്ടെത്തുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം.
ഭക്ഷ്യസംസ്കരണം, സാങ്കേതിക വിദ്യയും ഉപകരണങ്ങളും,ക്ഷീരോത്പന്നങ്ങളുടെ ഉല്പാദനം, ഭക്ഷ്യവസ്തുക്കളുടെ സംഭരണവും വിതരണവും, ഫുട്പാര്ക്കുകളില് നിക്ഷേപസാധ്യത, കാര്‍ഷിക സംസ്കരണ മേഖലയില്‍ സംയുക്ത സംരംഭങ്ങള്‍, അടിസ്ഥാന സൗകര്യവികസനം, കാര്‍ഷികമേഖലയിലെ സാങ്കേതിക വിദ്യകളും വെര്‍ട്ടിക്കല്‍ കൃഷിയും തുടങ്ങിയ മേഖലകളില്‍ സെമിനാറുകളും ചര്‍ച്ചകളും നടക്കും.