Asian Metro News

സന്നിധാനത്ത് തെർമൽ സ്‌കാൻ പരിശോധന ശക്തമാക്കി

 Breaking News

സന്നിധാനത്ത് തെർമൽ സ്‌കാൻ പരിശോധന ശക്തമാക്കി

സന്നിധാനത്ത് തെർമൽ സ്‌കാൻ പരിശോധന ശക്തമാക്കി
December 08
07:05 2020

പത്തനംതിട്ട : കോവിഡ് ജാഗ്രതയുടെ കാഴ്ചകളാണ് ശബരിമല സന്നിധാനത്തെങ്ങും. പ്രതിരോധ നടപടിയുടെ ഭാഗമായി തീര്‍ഥാടകര്‍ക്ക് മാത്രമല്ല സന്നിധാനത്ത് വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും ദേവസ്വം ജീവനക്കാര്‍ക്കും തെര്‍മല്‍ സ്‌കാന്‍ പരിശോധന കര്‍ശനമായാണ് നടപ്പാക്കുന്നത്.

സന്നിധാനത്ത് ജോലി ചെയ്യുന്ന പൊലീസ് അടക്കമുള്ള വിവിധ വകുപ്പുകള്‍ തങ്ങളുടെ ജീവനക്കാരെ ദിവസവും തെര്‍മല്‍ സ്‌കാന്‍ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.

കൂടാതെ കടകളിലെ ജീവനക്കാര്‍, വിശുദ്ധിസേന അടക്കമുള്ള ശുചീകരണ വിഭാഗത്തിലുള്ള തൊഴിലാളികള്‍ എന്നിവരെയും തെര്‍മല്‍ സ്‌കാന്‍ പരിശോധന നടത്തുന്നുണ്ട്. തന്ത്രി മഠത്തിന് മുന്നിലും പോലീസ് മെസ്, ഗവ. ആശുപത്രി, സ്റ്റാഫ് ഗേറ്റ്, നടപന്തലിലെ പ്രധാന കവാടം തുടങ്ങിയ സ്ഥലങ്ങളിലും പരിശോധന നടക്കുന്നുണ്ട്.

24 മണിക്കൂറിനുള്ളില്‍ ടെസ്റ്റ് നെഗറ്റീവായ സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവരെയും നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ നിന്നുള്ള കോവിഡ് ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവ് ആയവരെയും മാത്രമാണ് സന്നിധാനത്തേക്ക് കയറ്റി വിടുന്നത്.

About Author

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment