തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലും പ്രത്യേകിച്ച് തിരുവനന്തപുരം നഗരസഭയിലും ബി.ജെ.പി ഭരണം പിടിക്കുമെന്ന് സുരേഷ് ഗോപി എം.പി. ശാസ്തമംഗലം സ്കൂളില്‍ വോട്ട് ചെയ്തശേഷം പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി. ഉച്ചയ്ക്കു മുന്‍പുതന്നെ എല്ലാവരും പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യണം. ഉച്ചയ്ക്കുശേഷം കിംവദന്തികള്‍ പരത്താന്‍ ചില ജാരസംഘങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. തിരുവനന്തപുരം കോര്പ്പറേഷന് ബിജെപി പിടിച്ചടക്കണം. പുതിയ തയാറെടുപ്പില്‍ ബിജെപിക്കു മാത്രമേ അതിനു സാധ്യതയുള്ളൂ. വോട്ടര്‍മാരാണ് എല്ലാം തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഇത്രയും നാള് പ്രവര്‍ത്തകര്‍ നന്നായി പണിയെടുത്തു. എല്ലാത്തിന്റെയും വിലയിരുത്തലുണ്ടാകും, വിലയിരുത്തല്‍ പൂര്‍ണവും സത്യസന്ധവുമാണെങ്കില്‍ ബി.ജെ.പിക്ക് ഗംഭീര വിജയമുണ്ടാകും. തിരുവനന്തപുരം കോര്പ്പറേഷന് ഇങ്ങു വരണം’, സുരേഷ് ഗോപി പറഞ്ഞു.