പാർട്ടി ചിഹ്നമുളള മാസ്ക് ധരിച്ചെത്തിയ വനിതാ പ്രിസൈഡിങ് ഓഫീസറെ മാറ്റി

കൊല്ലം : സിപിഎം പാര്‍ട്ടി ചിഹ്നമുളള മാസ്ക് ധരിച്ചെത്തിയ വനിതാ പ്രിസൈഡിങ് ഓഫീസറെ മാറ്റി. കൊല്ലത്തെ കൊറ്റങ്കര ഗ്രാമപഞ്ചായത്ത് കോളശ്ശേരി വാര്‍ഡിലെ ഒന്നാം നമ്പർ ബൂത്തിലാണു സംഭവം. സംഭവത്തില്‍ അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.
കൊല്ലം കൊറ്റങ്കര പഞ്ചായത്തില്‍ പ്രിസൈഡിങ് ഓഫീസറാണ് സിപിഎം ചിഹ്നം പതിച്ച മാസ്ക് ധരിച്ച് ഡ്യൂട്ടിക്കെത്തിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥയെ മാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി. കോളശ്ശേരി വാര്‍ഡില്‍ ഒന്നാം നമ്പര്‍ ബൂത്തിലെ ഉദ്യോഗസ്ഥക്കെതിരെയാണ് ആരോപണമുയര്‍ന്നത്.
സംഭവത്തില്‍ കോണ്‍ഗ്രസ് പരാതി നല്‍കുകയും തെളിവായി ചിത്രം പുറത്തുവിടുകയും ചെയ്തിരുന്നു.

തുടര്‍ന്ന് യുഡിഎഫ് പ്രതിഷേധത്തെ തുടര്‍ന്ന് മാസ്ക് മാറ്റിയെങ്കിലും പോളിംഗ് ചുമതലയില്‍ നിന്ന് ഉദ്യോഗസ്ഥയെ മാറ്റണമെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയടക്കം ആവശ്യപ്പെട്ടു.
ഇതിന് പിന്നാലെയാണ് കളക്ടര്‍ ഇടപെട്ട് നടപടിയെടുത്തത്
There are no comments at the moment, do you want to add one?
Write a comment