Asian Metro News

തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയിൽ 1785 പോലീസ് സേനാംഗങ്ങളെ വിന്യസിച്ചു

 Breaking News
  • കൊട്ടാരക്കരയിലെ വ്യാപാരി വാഹനാപകടത്തില്‍ മരിച്ചു. കൊട്ടാരക്കര : ചന്തമുക്കിലെ വ്യാപാരിയായിരുന്ന പള്ളിക്കല്‍ സ്വദേശി ശശിധരന്‍(64) വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ ആട്ടോറിക്ഷ ഇടിച്ച് അപകടമുണ്ടായിരുന്നു. ചികിത്സയിലിരിക്കെ വൈകിട്ട് 5 മണിയോടെ മരണമടഞ്ഞു....
  • നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു കണ്ണൂ‍ർ: ചലച്ചിത്ര നടനും സംഗീതസംവിധായകൻ കൈതപ്രം ദാമോദരന്‍റെ ഭാര്യാപിതാവുമായ ഉണ്ണികൃഷ്ണൻ നമ്പൂതിരി (97) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊവിഡ് നെഗറ്റീവായിരുന്നു. വാർദ്ധക്യസഹജമായ അവശതകൾ അലട്ടിയിരുന്നു. പയ്യന്നൂർ സഹകരണ ആശുപത്രിയിൽ വൈകീട്ട് ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്....
  • ബൈക്കിന് പിന്നിൽ ലോറിയിടിച്ച് ഗൃഹനാഥൻ മരിച്ചു. കൊട്ടാരക്കര: ബൈക്കിനു പിന്നിൽ ലോറിയിടിച്ച് ബൈക്ക് യാത്രികനായ ഗൃഹനാഥൻ മരിച്ചു. കൊട്ടാരക്കര ഈയ്യം കുന്ന്  കൊച്ചു കിഴക്കതിൽ കാർമൽ ഭവനിൽ ജോൺ മാത്യു (68) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 5.30 ഓടെ പുലമൺ ആര്യാസ് ഹോട്ടലിനു മുന്നിലായിരുന്നു അപകടം.  കൊട്ടാരക്കരനിന്നും തിരുവനന്തപുരം...
  • കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയായി കെ. ബി രവി ഐ.പി.എസ് ചാർജ്ജെടുത്തു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയായി കെ. ബി രവി ഐ.പി.എസ് ചാർജ്ജെടുത്തു. ഇളങ്കോ ആർ ഐ.പി.എസ്  നിന്നാണ് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ചുമതല ഏറ്റുവാങ്ങിയത്....
  • ജപ്തിക്കിടെ ആത്മഹത്യാ ഭീഷണി; പൊള്ളലേറ്റ ദമ്ബതിമാരിലെ ഭാര്യയും മരിച്ചു. കോടതിയുത്തരവുപ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ദമ്ബതിമാരിലെ ഭാര്യയും മരിച്ചു. ഭര്‍ത്താവ് രാജന്‍ രാവിലെ മരിച്ചു. ഗുരുതര പരുക്കുകളോടെ ആശുപത്രിയിലായിരുന്ന ഭാര്യ അമ്ബിളിയുടെ മരണം വെെകീട്ടാണ് സ്ഥിരീകരിച്ചത്. കോടതി ഉത്തരവ് പ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍...

തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയിൽ 1785 പോലീസ് സേനാംഗങ്ങളെ വിന്യസിച്ചു

തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയിൽ 1785 പോലീസ് സേനാംഗങ്ങളെ വിന്യസിച്ചു
December 08
11:15 2020

വയനാട് : ജില്ലയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞടുപ്പിനോട് അനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി 1785 പോലീസ് സേനാംഗങ്ങളെ വിന്യസിച്ചതായി ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി അറിയിച്ചു. സുരക്ഷ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയെ മൂന്ന് ഇലക്ഷന്‍ സബ് ഡിവിഷനുകളായി വിഭജിച്ച് ഓരോ സബ് ഡിവിഷന്റെയും മേല്‍നോട്ടത്തിനായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്, അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് എന്നിവരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. പോലീസ് സേനാംഗങ്ങള്‍ക്ക് പുറമേ മോട്ടോര്‍ വാഹനം, എക്‌സൈസ്, ഫോറസ്റ്റ് എന്നീ വകുപ്പുകളില്‍ നിന്നും സേനാംഗങ്ങളെ ഇലക്ഷന്‍ പ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്.

216 സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെയും വിവിധ ബൂത്തുകളിലായി വിന്യസിച്ചു. 132 ബൂത്തുകള്‍ മാവോയിസ്റ്റ് ബാധിതമായതിനാല്‍ ആന്റി നക്‌സല്‍ ഫോഴ്‌സിലെ സേനാംഗങ്ങളെ ഇവിടങ്ങളില്‍ പ്രത്യേക സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. വെബ്കാസ്റ്റിംഗ്/ വീഡിയോഗ്രഫി ഉള്ള 152 ബൂത്തുകള്‍ ഉള്‍പ്പെടെ 222 ബൂത്തുകളിലും ഫോറസ്റ്റിനോട് ചേര്‍ന്നുള്ള മൂന്ന് ബൂത്തുകളിലും കൂടുതല്‍ പോലീസ് ജീവനക്കാരെ വിന്യസിച്ചു. എല്ലാ പോലീസ് സ്റ്റേഷനുകളിലും, ജില്ലാ ആസ്ഥാനത്തും, സബ് ഡിവിഷന്‍ ആസ്ഥാനത്തും പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേകം സ്‌ട്രൈക്കിംഗ് ഫോഴ്‌സുകളെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇലക്ഷന്‍ സുരക്ഷയ്ക്കായി 174 വാഹനങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. ഓരോ ബൂത്തിലും അര മണിക്കൂറിനുള്ളില്‍ എത്തുന്ന വിധത്തിലാണ് പട്രോളിങ് ക്രമീകരിച്ചിരിക്കുന്നത്. പോലീസ് ആസ്ഥാനത്തേക്ക് നേരിട്ട് ബന്ധപ്പെടുന്നതിന് ഹോട്ട്‌ലൈന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. പോളിങ് ബൂത്തുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായും പ്രത്യേകം പോലീസ് ഉദ്യോഗസ്ഥരെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും, വിവരങ്ങള്‍ അറിയിക്കുന്നതിനുമായി 9497980833, 94936202527 എന്നീ നമ്പരുകളിലും 100, 112 എന്ന ടോള്‍ ഫ്രീ നമ്പരുകളിലും ബന്ധപ്പെടാവുന്നതാണ്.

വാർത്ത : നൂഷിബാ കെ എം , വയനാട്

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment