പാലക്കാട് എലപ്പുള്ളിയിൽ സിപിഎം പ്രവർത്തകൻ പോക്സോ കേസിൽ അറസ്റ്റിൽ

December 08
06:54
2020
പാലക്കാട് : എലപ്പുള്ളിയില്‍ സിപിഎം പ്രവര്ത്തകന് പോക്സോ കേസില്‍ അറസ്റ്റില്‍ സിപിഎം എലപ്പുള്ളി മടച്ചിപ്പാടം മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗം പ്രസാദാണ് അറസ്റ്റിലായത്.
, പ്രായ പൂര്‍ത്തിയാവത്ത പെണ്‍കുട്ടിയെ പ്രതി നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതി , രക്ഷിതാക്കളുടെ പരാതിയില്‍ പോക്സോ നിയമ പ്രകാരം പാലക്കാട് കസബ പോലീസ് കേസെടുത്തു. അതേസമയം പ്രസാദ് സി പി എം ബ്രാഞ്ച് സെക്രട്ടറിയാണെന്നും പ്രതിയെ സംരക്ഷിക്കാന്‍ സി പി എം ശ്രമിക്കുന്നുവെന്നും ആരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.
വാളയാര്‍ പരിധിയില്‍ പാര്‍ട്ടി നേതാക്കളുടെ പീഡനങ്ങള്‍ തുടര്‍ക്കഥയാവുകയാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന് പറഞ്ഞു.
There are no comments at the moment, do you want to add one?
Write a comment