ഡൽഹി : രാജ്യത്തെ കൊവിഡ് വാക്സിന് വിതരണത്തിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ കേന്ദ്ര സര്‍ക്കാറുമായി ധാരണയിലെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. കോവിഷീല്‍ഡ് വാക്സിന് അടിയന്തിര അംഗീകാരത്തിനായി റെഗുലേറ്ററിന് അപേക്ഷ നല്കി ദിവസങ്ങള്‍ കഴിയുമ്ബോഴാണ് ഇത്തരമൊരു നീക്കമെന്നും ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 250 രൂപ നിരക്കില്‍ ഒരു ഡോസ് വാക്സിന് വിതരണം ചെയ്യാനാണ് നീക്കം. ‘വിതരണ കരാറില്‍ ഒപ്പുവെക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ ചര്‍ച്ചയുടെ അവസാന ഘട്ടത്തിലാണ്, ഉടന്‍ തന്നെ അത് പൂര്‍ത്തീകരിക്കാന്‍ കഴിയും’- റിപ്പോര്‍ട്ടില്‍ പറയുന്നു.
പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിന് നിര്‍മ്മാതാവാണ്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുമായി ചേര്‍ന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഡ് വാക്സിന് പരീകണം. സര്‍ക്കാരിന് എത്ര ഡോസ് വാക്സിന് കൈമാറുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഇതുവരെ വ്യക്തമായിട്ടില്ല, എന്നാല്‍ ഏകദേശം 60 ലക്ഷത്തിനടുത്ത് ഡോസ് വാക്സിന് സ്ഥാപനം സര്‍ക്കാറിന് കൈമാറിയേക്കുമെന്നാണ് സോഴ്സുകളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
നേരത്തെ വാഗ്ദാനം ചെയ്തതുപോലെ, 2020 അവസാനിക്കുന്നതിനുമുമ്ബ്, സെറംഇന്സ്റ്റ്ഇന്ത്യ, ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യത്തെ വാക്സിന് കോവിഷീല്‍ഡിനായി അടിയന്തര ഉപയോഗ അംഗീകാരത്തിനായി അപേക്ഷിച്ചതായി സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സിഇഎ അദര്‍ പൂനവല്ല ഒരു ട്വീറ്റില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വാക്സിന് എണ്ണമറ്റ ജീവനുകള്‍ രക്ഷിക്കും, ഇത്രയും നാള് എല്ലാ വിധ പിന്തുണയുമായി കൂടെ നിന്നതിന് കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറയുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.