കുറഞ്ഞ സമയത്തിനുള്ളിൽ എല്ലാവർക്കും കോവിഡ് വാക്സിൻ; രൂപരേഖ തയ്യാറായെന്ന് ആരോഗ്യമന്ത്രാലയം

രാജ്യത്ത് കോവിഡ് കോവിഡ് വാക്സിന് വിതരണത്തിനുള്ള രൂപരേഖ തയ്യാറാക്കി കഴിഞ്ഞതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി.
ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വാക്സിനുകള്‍ക്ക് ഉപയോഗാനുമതി ലഭ്യമാകും. കുറഞ്ഞ സമയത്തിനുള്ളില്‍ എല്ലാവര്ക്കും വാക്സിന് ലഭ്യമാക്കുമെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് അറിയിച്ചു.
രാജ്യത്ത് കൊവിഡ് വ്യാപനം ക്രമേണ കുറയുകയാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
ആറ് കമ്പനികളാണ് ഇന്ത്യയില്‍ വാക്സിന് പരീക്ഷണത്തിലേര്‍പ്പെട്ടിരിക്കുന്നത്. അടുത്ത ചില ആഴ്ചകള്‍ക്കുള്ളില്‍ തന്നെ കൂടുതല്‍ കമ്പനികൾക്ക് വാക്സിന് ഉപയോഗത്തിന് ലൈസന്‍സ് ലഭിച്ചേക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
അതേസമയം ബ്രിട്ടിഷ്- സ്വീഡിഷ് കമ്പനിയായ അസ്ട്രാസെനക്കയ്ക്കു വേണ്ടി ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച വാക്സീന് (ഇന്ത്യയില്‍ കോവിഷീല്‍ഡ്) സര്‍ക്കാരിന് ഡോസിന് 250 രൂപയ്ക്ക് ലഭ്യമാക്കുമെന്ന് ഇന്ത്യയില്‍ ഉല്പാദന- പരീക്ഷണ കരാറുള്ള സീറം ഇന്‍സ്റ്റിറ്റ്യൂട്ട്.
പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഡ് വാക്സിന്റെ 50 ശതമാനവും ഇന്ത്യയ്ക്ക് നല്‍കുമെന്നും ബാക്കിയേ മറ്റു രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യൂവെന്നും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പുനെവാല വ്യക്തമാക്കിയിരുന്നു.
There are no comments at the moment, do you want to add one?
Write a comment