ഡൽഹി : കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നു. കര്‍ഷക സമരത്തില്‍ പങ്കെടുക്കാനായി യുപിയിലെ വീട്ടില്‍നിന്നും പുറപ്പെടവേയാണ് അദ്ദേഹത്തെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയുണ്ടായത്. കര്‍ഷക വിരുദ്ധമായ നിയമം പിന്‍വലിക്കണമെന്നും സമരം പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകരുടെ മാത്രം പ്രതിഷേധമല്ലെന്നും രാജ്യത്തിന്റെ പ്രക്ഷോഭമാണെന്നും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ചന്ദ്രശേഖര്‍ ആസാദ് നേരത്തെ പറയുകയുണ്ടായിരുന്നു. സമരത്തില്‍ പങ്കെടുക്കാനിറങ്ങവേയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
