തദ്ദേശ തെരഞ്ഞെടുപ്പ്; ഉദ്യോഗസ്ഥർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ആരോഗ്യമന്ത്രി

December 07
10:58
2020
തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. ആദ്യഘട്ട തദ്ദേശ വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന തിരുവനന്തപുരത്തെ കേന്ദ്രത്തില്‍ തിക്കുംതിരക്കും രൂപപ്പെട്ടതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
സാമഗ്രി വിതരണത്തിലും കോവിഡ് പ്രോട്ടോക്കോള്‍ ഉറപ്പാക്കണം. ജാഗ്രതകുറവ് പാടില്ലെന്നും മന്ത്രി പറഞ്ഞു.
നാലാഞ്ചിറ സര്‍വോദയ വിദ്യാലയത്തിലെ വിതരണ കേന്ദ്രത്തിലാണ് കോവിഡ് നിയന്ത്രണം ലംഘിച്ച് തിരക്ക് ഉണ്ടായത്. പോളിംഗ് സാമഗ്രികള്‍ കൈപ്പറ്റാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് സാമൂഹിക അകലം പാലിക്കാനായില്ല.
There are no comments at the moment, do you want to add one?
Write a comment