ഡൽഹി : : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടില്‍ കര്‍ഷക സംഘടനകള്‍ പ്രക്ഷോഭം തുടരുന്നതിനിടെ ഡല്‍ഹിയില്‍ അഞ്ചാം വട്ട ചര്‍ച്ച ആരംഭിച്ചു. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും വാണിജ്യ മന്ത്രി പിയൂഷ് ഗോയലും കര്‍ഷകരുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ഒന്നര മണിക്കൂറില്‍ കൂടുതല്‍ നീണ്ടുനിന്ന യോഗത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ എന്നിവര്‍ പങ്കെടുത്തു. നിയമത്തില്‍ മുന്ന് ഭേദഗതികള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. താങ്ങുവില സംബന്ധിച്ച ഉറപ്പുകള്‍ എഴുതി നല്‍കിയേക്കും. കരാര്‍ കൃഷി സംബന്ധിച്ച തര്‍ക്കങ്ങളില്‍ കോടതിയെ സമീപിക്കാന്‍ നിയമത്തില്‍ ഭേദഗതി വരുത്തിയേക്കും. കര്‍ഷകര്‍ പോസിറ്റീവായി ചിന്തിക്കുകയും പ്രക്ഷോഭത്തില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്യുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു.
