തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത കോവിഡ് പരിശോധന നടത്തണമെന്ന് നിര്‍ദേശിച്ചിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് അറിയിച്ചു. ഇതു സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് കമ്മീഷന്റെ വിശദീകരണം.
മൂന്ന് ഘട്ടമായി നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാനവട്ട ഒരുക്കത്തിലാണ് ഉദ്യോഗസ്ഥര്‍. ഡിസംബര്‍ എട്ടിനാണ് ആദ്യഘട്ട പോളിംഗ്, 10, 14 തീയതികളില്‍ രണ്ടു, മൂന്ന് ഘട്ടങ്ങള്‍ നടക്കും. 16-നാണ് വോട്ടെണ്ണല്‍.