കാന്‍ബറ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് ജയം. 11 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.
ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് മാത്രമേ നേടാനായുള്ളു. തന്റെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ നടരാജനും രവീന്ദ്ര ജഡേജയ്ക്ക് പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട് ആയി എത്തിയ ചഹലുമാണ് വിജയത്തിന്റെ പിന്നില്‍.
ആരോണ്‍ ഫിഞ്ചും (35) ഡാര്‍സി ഷോര്‍ട്ടും (34) മികച്ചൊരു ഓപ്പണിംഗ് കൂട്ടുകെട്ട് ഓസ്ട്രേലിയയ്ക്കായി പുറത്തെടുത്തുവെങ്കിലും ചഹല്‍ ഫിഞ്ചിനെ പുറത്താക്കുകായിരുന്നു. അധികം വൈകാതെ സ്മിത്തിനെ(12) ഓസ്ട്രേലിയയ്ക്ക് നഷ്ടമായി. മികച്ചൊരു ക്യാച്ചിലൂടെ സഞ്ജു സാംസണ് ആണ് താരത്തെ പുറത്താക്കിയത്. ചഹലിന് തന്നെയായിരുന്നു രണ്ടാം വിക്കറ്റും.
മാക്സ് വെല്ലിനെ വീഴ്ത്തി നടരാജന് തന്റെ ആദ്യ ട്വിന്റി-20 വിക്കറ്റ് നേടി. പിന്നാലെ ഷോര്‍ട്ടിനെയും നടരാജന് മടക്കി. ഓസ്ട്രേലിയയുടെ അവസാന പ്രതീക്ഷയായിരുന്ന മോയിസസ് ഹെന്റിക്സിനെ (30) ചഹാര്‍ വീഴ്ത്തിയതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു.
ഇന്ത്യയ്ക്കായി നടരാജനും യുവേന്ദ്ര ചഹലും മൂന്ന് വിക്കറ്റ് വീതം നേടി. ദീപക് ചഹാര്‍ ഒരു വിക്കറ്റും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ നഷ്ടമായെങ്കിലും രാഹുല്‍ മികച്ച ഇന്നിംഗ്സ് കാഴ്ചവച്ചു. 40 പന്തില്‍ 51 റണ്‍സ് നേടിയാണ് രാഹുല്‍ മടങ്ങിയത്.
സഞ്ജു 15 പന്തില്‍ 23 റണ്‍സും നേടി. അവസാന ഓവറുകളില്‍ കടന്നാക്രമിച്ച ജഡേജയാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. 23 പന്തില്‍ അഞ്ച് ഫോര്‍ ഉള്‍പ്പെടെ 44 റണ്‍സെടുത്ത് ജഡേജ പുറത്താകാതെ നിന്നു.