ന്യൂഡല്‍ഹി: കോവിഡിന് മുൻപ് സര്‍വിസ് നടത്തിയിരുന്ന 80 ശതമാനം വിമാനങ്ങള്‍ക്കും സര്‍വിസ് പുനഃരാരംഭിക്കാമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. 70 ശതമാനത്തില്‍ നിന്ന് 80 ആക്കിയാണ് വിമാനങ്ങളുടെ സര്‍വിസിന്റെ ശേഷി ഉയര്‍ത്തിയത്.
മെയ് 25ന് 30,000 യാത്രക്കാരുമായാണ് അഭ്യന്തര വിമാനങ്ങളുടെ സര്‍വിസ് തുടങ്ങിയത്. എന്നാല്‍, നവംബര്‍ 30ലേക്ക് എത്തുമ്പോൾ യാത്രക്കാരുടെ എണ്ണം 2.5 ലക്ഷമായി ഉയര്‍ന്നുവെന്ന് വ്യോമയാനമന്ത്രി പറഞ്ഞു.
രണ്ട് മാസത്തെ ലോക്ഡൗണിന് ശേഷം മെയ് 25നാണ് അഭ്യന്തര വിമാനങ്ങളുടെ സര്‍വിസ് പുനഃരാരംഭിച്ചത്.