ഏകദിനത്തില്‍ ക്ലീന്‍ സ്വീപ്പ് തടഞ്ഞ ശേഷം ഡിസംബര്‍ 4 ന് കാന്‍ബെറയിലെ ഓവല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ടി 20 മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. ഇരു ടീമുകളും തമ്മില്‍ ആകെ മൂന്ന് ടി 20 കളിക്കും. ഏകദിന പരമ്ബര തോറ്റതിന് ശേഷം ഇത് നേടാന്‍ ഇന്ത്യ കൂടുതല്‍ പരിശ്രമിക്കും. അവസാന ഏകദിനത്തില്‍ 13 റണ്‍സിന് വിജയിച്ചതിന് ശേഷം 20 ഓവര്‍ മത്സരങ്ങളിലും കോഹ്ലിയുടെ മികച്ച ഫോം തുടരാന്‍ സാധിക്കുമോ എന്ന് നാളെ അറിയാം.
സോണി സ്പോര്‍ട്സ് & സോണിലിവ് എന്നിവയില്‍ മത്സരം തത്സമയം കാണാം. ഡേവിഡ് വാര്‍ണറും പാറ്റ് കമ്മിന്‍സും ഇന്ത്യയ്ക്കെതിരായ ഓസ്ട്രേലിയയുടെ ബാക്കി വൈറ്റ് ബോള്‍ മത്സരങ്ങള്‍ നഷ്ടപ്പെടുത്തും, ഡാര്‍സി ഷോര്‍ട്ട് ഔദ്യോഗികമായി ടി 20 ടീമില്‍ ചേര്‍ന്നു. ഏകദിന പരമ്ബര ഓസ്ട്രേലിയ 2-1ണ് നേടിയിരുന്നു. നാളെ ഇന്ത്യന്‍ സമായം ഉച്ചയ്ക്ക് 1:40ന് ആണ് മത്സരം ആരംഭിക്കുന്നത്.