പാലക്കാട് / കൂറ്റനാട്: കോടമലക്കുന്നിൽ ചെങ്കൽ ക്വാറി നിർമ്മാണം അനുവദിക്കില്ലെന്നു പറഞ്ഞു നാട്ടുക്കാർരംഗത്ത്. പട്ടിത്തറ പഞ്ചായത്തിലെ പത്താം വാർഡിൽ ഉൾപ്പെടുന്ന കോടമലക്കുന്നിൽ പുതിയതായി നടക്കുന്ന ചെങ്കൽക്വാറി നിർമ്മാണം അനുവദിക്കില്ലെന്ന് കാണിച്ച് നാട്ടുക്കാരും, പൊതുപ്രവർത്തകരുംരംഗത്ത്. പ്രദേശത്തെ പ്രകൃതി സൗന്ദര്യമുള്ള ഏകസ്ഥലം കൂടിയാണ് കോടമലക്കുന്ന്. ഈ കുന്നിൻ്റെ പ്രദേശത്ത് നൂറു കണക്കിന് വീടുകൾ സ്ഥിതി ചെയ്യുന്നുണ്ട് .ആ വീടുകൾക്കല്ലാം വലിയ തരത്തിലുള്ള ഭീഷണിയാണ് ഇവിടെ ചെങ്കൽ ക്വാറി നിർമ്മാണം തുടങ്ങിയാൽ അത് കൊണ്ട് എന്തു വില കൊടുത്തും ഇതിനെ ചെറുക്കുമെന്ന് നാട്ടുകാർ പറഞ്ഞു.കഴിഞ്ഞ ദിവസം ഇവിടെമണ്ണുമാന്തി ഉപയോഗിച്ച് മണ്ണും, മരങ്ങളും നീക്കംചെയ്യുന്നത് നാട്ടുക്കാരുടെനേതൃത്വത്തിൽ തടഞ്ഞിരുന്നു. വർഷങ്ങൾക്കു മുമ്പ്ചെങ്കൽ ക്വാറി നിർമ്മാണം ആരംഭിക്കാൻ തുടങ്ങിയപ്പോൾ പ്രദേശവാസികൾ ജില്ലാ കലക്ടർക്കും മറ്റും പരാതി കൊടുക്കുകയും അവർ നിർമ്മാണ പ്രവൃത്തിയിൽ നിന്നും പിന്മാറി. ഈ കോടമലക്കുന്ന് സർക്കാർ മിച്ചഭൂമിയാണന്നും ഇത് എങ്ങിനെ സ്വകാര്യ വ്യക്തിക്ക് ലഭിച്ചെതെന്നും വ്യക്തമായ അന്വേഷണം നടത്തണമെന്നും, ഇതിൽ പിന്നിൽ ഭൂമാഫിയകൾ പ്രവർത്തിച്ചിട്ടുണ്ടന്നും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ കലക്ടർക്കും മറ്റും പരാതി കൊടുക്കാൻ ഒരുങ്ങുകയാണ് സമീപവാസികൾ.കോടമലക്കുന്ന് ഏറ്റവും ഉയർന്ന പ്രദേശമാണ് .ഉരുൾപൊട്ടൽപോലുളള പ്രകൃതിക്ഷോപങ്ങൾ ഉണ്ടായാൽ ഇതിൻ്റെ താഴ്ഭാഗത്ത് സ്ഥിതി ചെയ്യുന്ന ആയിരക്കണക്കിന് വീടുകൾ നാമാവശേഷമാകും. അത് കൊണ്ട് ഈ ചൂഷണത്തിനെതിരെശക്തമായ നടപടി അതികൃതർ സ്വികരിക്കണമെന്ന് പ്രദേശവാസികൾ പറയുന്നു.
