തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസം കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കിയിരിക്കുന്നു. ഡിസംബര്‍ അഞ്ച് വരെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്താണ് ഇടിമിന്നലിന് സാധ്യത ഏറെ ഉള്ളതെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യത ഉള്ളത്.
മനുഷ്യ ജീവനും വൈദ്യുതി ഉപകരണങ്ങള്‍ക്കും നാശനഷ്ടം സംഭവിക്കാന്‍ ഇടയുണ്ടെന്നതിനാല്‍ പൊതു ജനം ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുകയുണ്ടായി.