എഴുകോൺ: അമ്മാവനും മരുമകനും തമ്മിലുണ്ടായ വഴക്ക് കൊലപാതകത്തിൽ കലാശിച്ചു. കരീപ്ര ഇലയം ശിവ വിലാസത്തിൽ ശിവകുമാർ (48) ആണ് കൊല്ലപ്പെട്ടത്.

സംഭവുമായി ബന്ധപ്പെട്ട് ഇലയം നിമിഷാലയത്തിൽ നിധീഷ് (28) പൊലീസ് പിടിയിലായി. കഴിഞ്ഞ ദിവസം (തിങ്കളാഴ്ച) രാത്രി 8ന് ഇലയം മതിലിൽ മുക്കിൽ നിധീഷും മദ്യപിച്ചെത്തിയ ശിവകുമാറുമായി വാക്ക് തർക്കവും അടിപിടിയും നടന്നു. തുടർന്ന് നാട്ടുകാർ ഇടപ്പെട്ട് ഇരുവരെയും വീടുകളിലേക്ക് പറഞ്ഞയച്ചു. എന്നാൽ അയൽവാസികളായ ഇരുവരും വീണ്ടും പരസ്പരം ആക്രമണം നടത്തി. നിധീഷിന്റെ അമ്മ സിനിയ്ക്ക് ആക്രമണത്തിനിടയിൽ പരിക്കേറ്റു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് എഴുകോൺ പൊലീസ് സംഭവ സ്ഥലത്തെത്തി. പൊലീസ് എത്തുമ്പോൾ മർദനത്തെ തുടർന്ന് ശിവകുമാർ അബോധാവസ്ഥയിലായിരുന്നു. പൊലീസ് ജീപ്പിൽ പരിക്കെറ്റ ശിവകുമാറിനെ ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. നിധീഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആതിരയാണ് ശിവകുമാറിന്റെ ഭാര്യ. മക്കൾ: അമ്പാടി ആദിത്യൻ, അദ്വൈത്