ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടി തീരത്ത് വന്‍ ആയുധ, മയക്കുമരുന്ന് ശേഖരവുമായെത്തിയ ശ്രീലങ്കന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടികൂടി. പാക്കിസ്ഥാനിലെ കറാച്ചിയില്‍നിന്ന് ഓസ്ട്രേലിയയിലേക്ക് മയക്കുമരുന്നുമായി പോയ ഷെനായ ദുവ എന്ന ശ്രീലങ്കന്‍ ബോട്ടിനെയാണ് കോസ്റ്റ്ഗാര്‍ഡ് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന ആറ് ശ്രീലങ്കന്‍ സ്വദേശികളെയും കസ്റ്റഡിയിലെടുത്തു. ഇവരെ ഉടന്‍ തന്നെ പോലീസിനെ കൈമാറുമെന്നാണ് സൂചന. നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. 100 കിലോ ഹെറോയിന്‍, 20 പെട്ടികളിലായി സൂക്ഷിച്ച സിന്തറ്റിക് മയക്കുമരുന്ന്, അഞ്ച് തോക്കുകള്‍, സാറ്റലൈറ്റ് ഫോണ്‍ തുടങ്ങിയവയാണ് ബോട്ടിനുള്ളില്‍ നിന്നും പിടിച്ചെടുത്തത്.
