കോവിഡ് വ്യാപനം; രാജ്യാന്തര വിമാന സർവീസുകൾക്ക് ഡിസംബർ 31 വരെ വിലക്കേർപ്പെടുത്തി

November 26
10:54
2020
കോവിഡ് വ്യാപനം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അടുത്ത മാസം 31 വരെ നീട്ടി.
മാര്‍ച്ചിലാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കാണ് ഡിസംബര്‍ 31 വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തെരഞ്ഞെടുത്ത റൂട്ടുകളിലുള്ള സര്‍വീസുകള്‍ തുടരുമെന്ന് ഡി.ജി.സി.എ അറിയിച്ചിട്ടുണ്ട്. ഇന്ത്യക്ക് പുറത്ത് കുടുങ്ങിയവരെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൗത്യം അടക്കമുള്ളവക്ക് ഇത് ബാധകമല്ലായിരിക്കും.
There are no comments at the moment, do you want to add one?
Write a comment