ഉത്തര്‍പ്രദേശ്: വിവാഹത്തിന് പങ്കെടുക്കാന്‍ അമ്മ വിസമ്മതിച്ചതിനെ കാരണത്താല്‍ മനംനൊന്ത് എട്ടു വയസ്സുകാരി സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ചു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലെ വീട്ടിലാണ് കുട്ടിയെ
കഴിഞ്ഞ ദിവസം ( ബുധനാഴ്ച ) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
ചര്‍ത്തവാല്‍ പോലീസ് സ്റ്റേഷന് കീഴിലുള്ള നിര്‍ധന എന്ന ഗ്രാമത്തിലാണ് സംഭവം. അന്വേഷണത്തിനായി പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ മൃതദേഹം അടക്കം ചെയ്തിരുന്നുവെന്ന് സ്റ്റേഷന് ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) ധര്‍മേന്ദ്ര സിംഗ് പറഞ്ഞു.