പാലക്കാട് : പെരുന്നാൾ തലേ ദിവസം തിങ്കളാഴ്ച വൈകീട്ട് യെൽദോ മോർ ബസ്സേലിയോസ് ചാപ്പലിൽ സന്ധ്യാപ്രാർത്ഥന നടത്തി. തുടർന്ന് അങ്ങാടി ചുറ്റിയുള്ള പെരുന്നാൾ പ്രദക്ഷിണം ആരംഭിച്ചു.

ആദ്യകാലങ്ങളിലെന്നപോലെ പ്രദക്ഷിണത്തിന് മുന്നിൽ ചെണ്ടമേളവും പിറകിൽ പൊൻ വെള്ളി കുരിശുകൾ , കൊടി , എന്നിവയും മദ്ബഹാ ശൂശ്രഷകരും വൈദീകനും പെരുന്നാൾ പ്രദക്ഷിണത്തിൽ പങ്കെടുത്തു. വൈദീകൻ സ്ളീബാ ഉയർത്തി വിശ്വാസികളെ ആശീർവദിച്ചു.കുരിശ് തൊട്ടികളിൽ ധൂപപ്രാർത്ഥനയും നടത്തി. ചാപ്പലിൽ എത്തിയ ശേഷം ഫാ.ജെക്കബ് കക്കാട്ട് ആശീർവാദവും നടത്തി.
പെരുന്നാൾ ദിവസം ചൊവാഴ്ച രാവിലെ ഫാ.ജെക്കബ് കക്കാട്ട് വിശുദ്ധ കുർബ്ബാന അർപ്പിച്ചു. വന്ദ്യ ജെക്കബ് കോർ -എപ്പിസ്കോപ്പ സഹകാർമ്മികത്വം വഹിച്ചു. കോവിഡ് പ്രോട്ടോകൾ നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു പെരുന്നാൾ ചടങ്ങുകൾ നടത്തിയത്. എ.ഡി. 1865 ൽ അന്തോഖ്യാ സിംഹാസന പ്രതിനിധി പരിശുദ്ധ യൂയാക്കീം മോർ കൂറിലോസ് ബാവയാണ് മാർ പത്രോസ് ,മാർ പൗലോസ് ശ്ലീഹന്മാരുടെ നാമേധയത്തിൽ ചാലിശ്ശേരിയിൽ യാക്കോബായ വിശ്വാസത്തിലുള്ള പള്ളി സ്ഥാപിച്ചത്. പരിപാടികൾക്ക് ട്രസ്റ്റി ജിജോ ജെക്കബ് , സെക്രട്ടറി കെ.സി.വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി.