എന്‍ഫോഴ്സ്മെന്റ് അറസ്റ്റിനെതിരെ ബിനീഷ് കോടിയേരി നല്കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് കാണിച്ചായിരുന്നു ബിനീഷിന്റെ ഹരജി.
അതിനിടെ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് ബംഗളൂരു സിറ്റി സെഷന്‍സ് കോടതി പരിഗണിക്കും. പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ബിനീഷിന്റെ റിമാന്‍ഡ് കാലാവധി തീരുന്നതിനാല്‍ നാളെ കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരായ ബിനീഷിന്റെ ബിനാമി അബ്ദുള്‍ ലത്തീഫ് ഇന്ന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറ്കടേറ്റ് മുന്‍പാകെ ഹാജരായേക്കും. ലത്തീഫും ബിനീഷും നല്കിയ മൊഴികളില്‍ വൈരുധ്യമുണ്ടെന്നാണ് ഇ.ഡിയില്‍ നിന്നു ലഭിക്കുന്ന സൂചന. ബിനീഷിന്റെ ഡ്രൈവര്‍ അനിക്കുട്ടന്, സുഹൃത്ത് അരുണ്‍ എന്നിവരെയും വരും ദിവസങ്ങളില്‍ ചോദ്യംചെയ്യും.