പത്തനംതിട്ട: സന്നിധാനത്ത് താല്‍ക്കാലിക ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. രോഗം ലക്ഷണം കണ്ടതിനെ തുടര്‍ന്ന് നിലക്കലില്‍ എത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.
വെള്ള നിവേദ്യം കൗണ്ടറില്‍ ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ഒപ്പം ജോലി ചെയ്തിരുന്ന മറ്റ് ജീവനക്കാരെയും ഉടന്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് സൂചന.
ശബരിമല ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തെത്തിയ നാല് ആന്ധ്രാ സ്വദേശികള്‍ക്കും ഒരു തമിഴ്നാട് സ്വദേശിക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. പരിശോധന സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് നിലക്കലില്‍ ഇവര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തിയത്.