സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി പൊലീസ് ആക്ടില്‍ വരുത്തിയ ഭേദഗതിക്ക് ഗവര്‍ണറിന്റെ അംഗീകാരം. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ പൊലീസ് ആക്ട് ഭേദഗതിക്ക് അംഗീകാരം നല്‍കിയിരുന്നു.
2011-ലെ പൊലീസ് ആക്ടാണ് ഭേദഗതി ചെയ്യുന്നത്.118 A വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് ഓര്‍ഡിനന്‍സ്. 2020 ഐടി ആക്ടിലെ 66 A 2011 പൊലീസ് ആക്ടിലെ 118 എന്നിവ സുപ്രിംകോടതി റദ്ദ് ചെയ്തിരുന്നു. ഇതോടെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യം തടയാന്‍ നിയമം ദുര്‍ബലം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം.സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഭീഷണി,അധിക്ഷേപിക്കല്‍, ഇവ പ്രസിദ്ധീകരിക്കല്‍ പ്രചരിപ്പിക്കല്‍ എന്നിവ ഇനിമുതല്‍ കുറ്റകൃത്യമാകും.ഇത് സംബന്ധിച്ച് പൊലീസിന് കേസെടുക്കാന്‍ അധികാരം ലഭിക്കും.വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനും കഴിയും.
സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപങ്ങളില്‍ നടപടിയെടുക്കാന്‍ പൊലീസ് ആക്ടില്‍ വകുപ്പില്ലെന്ന അധികാരികളുടെ നിലപാട് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു.മുന്‍പ് ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പ്രചാരണം വന്നത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതും വിവാദമായിരുന്നു. നിയമത്തില്‍ ഭേദഗതി വരുത്തുന്നതിലൂടെ ഇത്തരം പ്രവണതകളെ കുറയ്ക്കാനാകും.