തിരുവനന്തപുരം: സംസ്ഥാനത്ത് 2710 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 2347 പേര്‍ക്ക് സമ്പർക്കം മൂലമാണ് രോഗബാധ. ഉറവിടം അറിയാത്ത 269 പേരും ഉണ്ട്. 19 മരണം സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചു.70925 പേര് നിലവില്‍ ചികിത്സയിലുണ്ട്. രോഗബാധസ്ഥിരീകരിച്ച 39 ആരോഗ്യപ്രവര്‍ത്തകര്‍. കഴിഞ്ഞ 24 മണിക്കൂറില്‍ 25104 സാംപിളുകള്‍ പരിശോധിച്ചു. 6657 പേര് രോഗമുക്തരായി.
ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ ജനുവരി 24-ന് ഇവിടെ കൊവിഡ് കണ്ട്രോള് റൂം ആരംഭിച്ചിരുന്നു. രാജ്യത്താദ്യം കോവിഡ് സ്ഥിരീകരിച്ച സംസ്ഥാനം കേരളമാണ്. എന്നാല്‍ ആദ്യത്തെ കേസില്‍ നിന്നും ഒരാളിലേക്ക് പോലും രോഗം പകരാതെ നമ്മുക്ക് പ്രതിരോധിക്കാന്‍ പറ്റി. 156 ദിവസം കൊണ്ടാണ് 5000 കേസുകള്‍ ആയത്. വളരെ പെട്ടെന്ന് പലയിടത്തും രോഗം പകര്‍ന്നെങ്കിലും അതീവ ജാഗ്രത മൂലം ഇവിടെ രോഗവ്യാപനം പിടിച്ചു നിര്‍ത്താനായി.