കൊട്ടാരക്കര : കൊട്ടാരക്കരയിൽ രണ്ട് കിലോ കഞ്ചാവുമായി വർക്കല സ്വദേശി പിടിയിൽ. റിസോർട്ടുകൾ കേന്ദ്രികരിച്ചു കഞ്ചാവ് കച്ചവടം നടത്തുന്ന വർക്കല സ്വദേശിയാണ് കൊട്ടാരക്കരയിൽ എക്സ്സൈസ് സംഘത്തിന്റെ പിടിയിലായത് .

കൊട്ടാരക്കര എക്സ്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ. ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള എക്സ്സൈസ് സംഘം ഇന്നു അതിരാവിലെ 5 മാണിയോട് കൂടി എം. സി. റോഡിൽ വാഹനപരിശോധന നടത്തി വരുന്നതിനിടയിലാണ് എം. സി. റോഡിൽ ലോവർ കരിക്കം ഭാഗത്തു മാരുതി സുസുക്കി ഷോറൂമിന്റെ മുൻ വശത്തായി റോഡ് അരുകിൽ നിർത്തി ഇട്ടിരുന്ന മിനിലോറിയിൽ കടത്തി കൊണ്ടു വന്ന 2 കിലോ കഞ്ചാവുമായി വർക്കല പുതുവൽ പുത്തൻ വീട്ടിൽ ജിനു.H (40) നെ അറസ്റ്റ് ചെയ്തത്.

എം. സി റോഡിലൂടെ വ്യാപകമായി അതിരാവിലെ കഞ്ചാവും മയക്കു മരുന്നും കടത്തുന്നതായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹനപരിശോധനയിലാണ് പ്രതി കഞ്ചാവ് കടത്താനുപയോഗിച്ച ലോറിയുമായി പിടിയിലായത് .
കഴിഞ്ഞ കുറെ വർഷങ്ങളായി പ്രതി കമ്പത്ത് പോയി കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വാങ്ങി വർക്കലയിലെയും കൊല്ലം തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിലും ആവശ്യക്കാർക്ക് കിലോ കണക്കിന് കഞ്ചാവ് ഇയാൾ എത്തിച്ചു നൽകിയിട്ടുണ്ട്. ആയൂർ തോട്ടത്തറ സ്വദേശിക്കു കഞ്ചാവ് കൈമാറുന്നതിനായി വണ്ടി ഒതുക്കി പാർക്ക് ചെയ്യുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. ആയൂർ തോട്ടത്തറ സ്വദേശി എക്സ്സൈസിനെ കണ്ടു രക്ഷപ്പെട്ടു. കേസ്സിന്റെ തുടർ അന്വേഷണം കൊല്ലം അസിസ്റ്റന്റ് എക്സ്സൈസ് കമ്മീഷണർ ബി. സുരേഷ് ഏറ്റെടുത്തു. കഴിഞ്ഞ കുറെ കാലമായി പ്രതി കഞ്ചാവ് കച്ചവടം കേന്ദ്രികരിച്ച വർക്കലയിലെ റിസോർട്ടുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത എക്സ്സൈസ് സംഘത്തിൽ റേഞ്ച് ഇൻസ്പെക്ടർ എ. ജോസ് പ്രതാപിനൊപ്പം പ്രെവെൻറ്റീവ് ഓഫീസർ ഷിലു, സിവിൽ എക്സ്സൈസ് ഓഫീസർമാരായ സന്തോഷു, വിവേക്, പ്രേംരാജ്, നിഖിൽ, രജീഷ്, സുജിൻ, എന്നിവർ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
