തൃശൂര്‍: വീടുകളിൽ കയറി വിതരണം ചെയ്യുന്ന വോട്ടേഴ്സ് സ്ലിപ്പും ഡിജിറ്റലാകുന്നു. ഫോട്ടോയും ചിഹ്നവും സഹിതം സ്ഥാനാർത്ഥികൾക്ക് എത്തിച്ചുനല്കാന് സ്റ്റാര്‍ട്ടപ് കമ്പനികളാണ് രംഗത്തിറങ്ങിയത്. പഞ്ചായത്ത് വാര്‍ഡില്‍ ബൂത്തിന് 1000 രൂപയും കോര്പറേഷന് ഡിവിഷനില്‍ ബൂത്തിന് 800 രൂപയുമാണ് മുടക്കേണ്ടത്. ഏത് വാര്‍ഡ്, അല്ലെങ്കില്‍ ഏത് ഡിവിഷന് എന്ന് മാത്രം പറഞ്ഞാല്‍ വോട്ടര്‍മാരുടെ പേരും വോട്ടര്‍ നമ്പറും ഉള്‍പ്പെടെ എത്തിക്കാമെന്നാണ് വാഗ്ദാനം.
തെരഞ്ഞെടുപ്പ് കമീഷന് വെബ്സൈറ്റില്‍നിന്ന് ‘ ഡാറ്റാ മൈനിങ് ‘ നടത്തി ആവശ്യമുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് വോട്ടേഴ്സ് സ്ലിപ് തയാറാക്കുന്നതെന്ന് ആക്ട്സ് ഇന്‍ഫോ കമ്പനി സി.ഇ.ഒ സുരേഷ്ബാബു അറിയിച്ചു. ഇതിനായി പ്രത്യേക സോഫ്റ്റ്വെയര് തയാറാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ വോട്ടേഴ്സ് സ്ലിപ് പ്രിന്റ് ചെയ്ത്, ബൈന്‍ഡ് ചെയ്ത് സ്ഥാനാര്‍ഥിക്ക് എത്തിക്കും. പ്രതിദിനം ഇരുനൂറ്റമ്ബതോളം ആവശ്യക്കാര്‍ സമീപിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ ,വോട്ടേഴ്സ് സ്ലിപ് അച്ചടി പ്രതീക്ഷിച്ചിരുന്ന പ്രദേശിക പ്രിന്റിങ് പ്രസുകാരാണ് പ്രതിസന്ധിയിലക്കുംവിധമാണ് ഈ തീരുമാനം