തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്ക് പ്രത്യേക സമയം അനുവദിക്കാന്‍ തീരുമാനമായി. അവസാന ഒരു മണിക്കൂറാണ് കോവിഡ് രോഗികള്‍ക്ക് വോട്ടുചെയ്യാന്‍ പ്രത്യേകമായി അനുവദിക്കുക. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
കോവിഡ് രോഗികള്‍ക്ക് വോട്ടെടുപ്പ് നക്കുന്നതിന് മൂന്ന് ദിവസം മുൻപ് വരെ തപാല്‍ ബാലറ്റിന് അപേക്ഷിക്കാന്‍ കഴിയും. അതിന് ശേഷം കോവിഡ് ബാധിക്കുന്നവര്‍ക്കാണ് പ്രത്യേകം അനുവദിച്ച സമയത്ത് വോട്ട് ചെയ്യാന്‍ അവസരം നല്‍കുന്നത്. കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സമയം കണ്ടെത്തണമെന്നാണ് ഓര്‍ഡിനന്‍സില്‍ പറയുന്നത്.