ഗാന്ധിനഗര്‍: ഗുജറാത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന എട്ടില്‍ മുഴുവന്‍ സീറ്റും ബിജെപി പിടിച്ചു. പോള്‍ ചെയ്തതില്‍ 55.06 ശതമാനം വോട്ടും ബിജെപി കരസ്ഥമാക്കിയപ്പോള്‍ കോണ്‍ഗ്രസ്സിന് 34.34 ശതമാനം വോട്ടാണ് ലഭിച്ചത്. നോട്ട 2.16 ശതമാനം വോട്ട് നേടി.
ബിജെപിക്ക് എട്ട് നിയോജകമണ്ഡലങ്ങളില്‍ നിന്നായി 6,31,278 വോട്ടാണ് ലഭിച്ചത്. കോണ്‍ഗ്രസ്സിന് 3,93,711 വോട്ടും ലഭിച്ചു. മറ്റെല്ലാ പാര്‍ട്ടികള്‍ക്കും കൂടി 8.45 ശതമാനം വരുന്ന 96,848 വോട്ട് ലഭിച്ചു.
കപ്രഡ നിയോജക മണ്ഡലത്തില്‍ 1,12,941 വോട്ടാണ് ബിജെപി സ്ഥാനാര്‍ത്ഥി നേടിയത്. ഈ മണ്ഡലത്തില്‍ തൊട്ടടുത്ത എതിരാളിയായ കോണ്‍ഗ്രസ്സിന് 65,875 വോട്ട് ലഭിച്ചു.
മോര്‍ബി മണ്ഡലത്തിലാണ് ഏറ്റവും കുറവ് ഭൂരിപക്ഷം, 4,649. മറ്റ് മണ്ഡലങ്ങളിലെല്ലാം ഇതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചു.