Asian Metro News

കോവിഡ് വാക്‌സിൻ മൂന്നുമാസത്തിനുള്ളിൽ

 Breaking News
  • എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്തനാപുരം : എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാന്റെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീ പകര്‍ന്ന് നശിപ്പിച്ചത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ബൈക്ക്...
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു....
  • കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് കോട്ടയം: ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും...
  • ആറു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; 18 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തിരുമിറ്റികോട് (5), അളനല്ലൂര്‍ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാര്‍കാട് (4), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ്...
  • സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍...

കോവിഡ് വാക്‌സിൻ മൂന്നുമാസത്തിനുള്ളിൽ

കോവിഡ് വാക്‌സിൻ മൂന്നുമാസത്തിനുള്ളിൽ
November 07
10:58 2020

ന്യൂഡല്‍ഹി: ഭാരത് ബയോടെകിന്‍റെ കോവിഡ് വാക്സിന്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ രാജ്യത്ത് ലഭ്യമാക്കാന്‍ നടപടി തുടങ്ങി. ആർക്കൊക്കെയാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കേണ്ടത് എന്നത് സംബന്ധിച്ച്‌ മുന്‍ഗണനാക്രമം നിശ്ചയിക്കാനുള്ള നടപടി തുടങ്ങി. 30 കോടി ജനങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കോവാക്സിന്‍ നല്‍കുക.
മുന്‍ഗണനാക്രമം ഇങ്ങനെ..

  1. 1 കോടി ആരോഗ്യപ്രവര്‍ത്തകര്‍- ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആശാ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍
  2. 2 കോടി കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍- പൊലീസുകാര്‍, സൈനികര്‍, മുന്‍സിപ്പല്‍, കോര്‍പറേഷന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍
  3. 50 വയസ്സിന് മുകളില്‍ പ്രായമുള്ള 26 കോടി ജനങ്ങള്‍- മൂന്നാമത് മുന്‍ഗണന നല്‍കുന്നത് 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ്. കോവിഡ് ബാധിച്ചാല്‍ ഇവരുടെ നില ഗുരുതരമാവാന്‍ സാധ്യതയുണ്ട് എന്നതിനാലാണിത്.
  4. 1 കോടി പ്രത്യേക കാറ്റഗറിയിലുള്ളവര്‍- 50 വയസ്സില്‍ താഴെയുള്ള, എന്നാല്‍ മറ്റ് രോഗങ്ങളുള്ളവര്‍

ഈ നാല് വിഭാഗത്തിലുള്ളവര്‍ക്കും സൗജന്യമായാണ് കോവിഡ് വാക്സിന്‍ നല്‍കുക. ആധാര്‍ ഉപയോഗിച്ചാണ് അര്‍ഹരായവരെ കണ്ടെത്തുക. ആധാര്‍ ഇല്ലാത്തവര്‍ക്ക് വേറെ ഏതെങ്കിലും തിരിച്ചറിയല്‍ രേഖ ഉപയോഗിക്കാം.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment