ജനങ്ങള്‍ കൂടുതലായി പണമിടപാട് നടത്താന്‍ ഓണ്‍ലൈന്‍ ബാങ്കിങ് ആണ് ഉപയോഗിക്കുന്നത്. അത്കൊണ്ട് തന്നെ പണമിടപാട് കുറച്ചു കൂടി എളുപ്പമാക്കാന്‍ വാട്ട്സാപ്പും തയ്യാറായി കഴിഞ്ഞിരിക്കുന്നു. വാട്സാപ്പിന് മറ്റുരാജ്യങ്ങളെ പോലെ പണമിടപാട് നടത്താന്‍ ഇന്ത്യയും അനുമതി നല്കി കഴിഞ്ഞു. ആദ്യഘട്ടത്തില്‍ 20 മില്യണ്‍ ഉപഭോക്താക്കള്‍ക്കാണ് വാട്സ്ആപ്പിന്റെ ഈ സേവനം നല്‍കാനാവുക. നാഷണല്‍ പെയ്മെന്റ് കോര്പറേഷന് ആണ് അനുമതി നല്‍കിയത്. വാട്സ് ആപ്പ് ഇന്ത്യയില്‍ 400 മില്യന്‍ ഉപഭോക്താക്കള്‍ ആണ് ഉള്ളത്.
ഇന്ത്യയില്‍ പ്രതിമാസം യുപിഐ വഴിയുള്ള പണമിടപാട് രണ്ട് ബില്യണ്‍ കടന്നുവെന്ന് കഴിഞ്ഞ ദിവസം എന്‍പിസിഐ അറിയിച്ചിരുന്നു. വാട്സ് ആപ്പിന് യുപിഐ പണമിടപാടിന് അനുമതി നല്‍കുന്നത് ഡിജിറ്റല്‍ പേയമെന്റ് രംഗത്ത് പുതിയ ഉണര്‍വ് നല്‍കുമെന്നാണ് വിലയിരുത്തല്‍.
റിസര്‍വ് ബാങ്കിന്റെ എല്ലാ ചട്ടങ്ങളും പാലിക്കണമെന്ന വ്യവസ്ഥയോടെയാണ് വാട്സ് ആപ്പിന് അനുമതി ലഭിച്ചത്. ഫെബ്രുവരി 2018 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ വാട്സ് ആപ്പ് ഈ സേവനം ലഭ്യമാക്കുന്നുണ്ടായിരുന്നു. ഇനി ബീറ്റാ മോഡിലുള്ള ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമായി തുടങ്ങും.
