Asian Metro News

കോഴിക്കോട് ആറു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അയൽവാസി കസ്റ്റഡിയിൽ

 Breaking News
  • എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. പത്തനാപുരം : എസ്.ഐ യുടെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിയ നിലയില്‍. ശക്തികുളങ്ങര ക്രൈം എസ്.ഐയായ പത്തനാപുരം മാലൂര്‍ വട്ടക്കാല ദാറുല്‍ അമാനില്‍ ഷാജഹാന്റെ വീട്ടുമുറ്റത്ത് കിടന്ന വാഹനങ്ങളാണ് തീ പകര്‍ന്ന് നശിപ്പിച്ചത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു സംഭവം. ബൈക്ക്...
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എ.കെ. ആന്റണി അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലായിരുന്നു....
  • കോട്ടയം ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് കോട്ടയം: ജില്ലയില്‍ 373 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 372 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാള്‍ രോഗബാധിതരായി. പുതിയതായി 4397 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 163 പുരുഷന്‍മാരും 160 സ്ത്രീകളും 50 കുട്ടികളും...
  • ആറു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; 18 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തിരുമിറ്റികോട് (5), അളനല്ലൂര്‍ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാര്‍കാട് (4), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ്...
  • സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂര്‍...

കോഴിക്കോട് ആറു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അയൽവാസി കസ്റ്റഡിയിൽ

കോഴിക്കോട് ആറു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അയൽവാസി കസ്റ്റഡിയിൽ
November 06
11:41 2020

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ നേപ്പാളി സ്വദേശിയായ ആറ് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. സംഭവത്തില്‍ അയല്‍വാസിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സ്വകാര്യ ഭാഗത്ത് മുറിവടക്കമുള്ള ഗുരുതരമായ പരിക്കുകളോടെ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്തെ കരിങ്കല്‍ ക്വാറിയില്‍ പണിയെടുക്കുന്നവരാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍. ഈ കുടുംബം ഈ ക്വാറിക്ക് സമീപമാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി പെണ്‍കുട്ടിയുടെ അച്ഛനും ഒരു സുഹൃത്തും മദ്യപിച്ച്‌ വീട്ടില്‍ എത്തി. പിന്നാലെ കുട്ടിയുടെ അമ്മയുമായി വഴക്കുണ്ടായി. തുടര്‍ന്ന് അമ്മ വീട്ടില്‍ നിന്ന് ഇറങ്ങി പോയി. ഭാര്യയെ കാണാതായതോടെ കുട്ടിയുടെ അച്ഛന്‍ അന്വേഷിച്ചിറങ്ങി. പെണ്‍കുട്ടിയും രണ്ടും മൂന്നും വയസ്സുള്ള ആണ്‍കുട്ടികളുമാണ് ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. രാത്രി പതിനൊന്നരയോടെ മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ആറ് വയസുള്ള മകള്‍ വീടിനുള്ളില്‍ അവശനിലയില്‍ കിടക്കുന്നത് കണ്ടത്.

അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവുണ്ടെന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയയാക്കി. കുട്ടി ഇപ്പോള്‍ മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ നീരിക്ഷണത്തിലാണ്.സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍റെയും കൂട്ടുകാരന്‍റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടി അബോധാവസ്ഥയിലായതിനാല്‍ പോലീസിന് മൊഴിയെടുക്കാനായിട്ടില്ല.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment