ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും നീട്ടി. പലവട്ടം നീട്ടിവച്ച കേസ് ഇന്ന് സുപ്രീംകോടതിയില്‍ വന്നപ്പോള്‍ ആണ് രണ്ടാഴ്ചയ്ക്ക് ശേഷം കേസ് പരിഗണിക്കുമെന്ന് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് അറിയിക്കുകയായിരുന്നു.
കേസ് നീട്ടിവയ്ക്കണമെന്ന സിബിഐയുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ നടപടി. ലാവലിന്‍ കേസില്‍ അധികരേഖകള്‍ ഹാജരാക്കാനുണ്ടെന്ന പേരിലാണ് സിബിഐ സമയം നീട്ടി ചോദിച്ചത്. ഒരു മാസത്തിനിടെ ഇതു മൂന്നാം തവണയാണ് സിബിഐ കേസ് നീട്ടുന്നത്.