ഡൽഹി : രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കുകയും വായുമലിനീകരണം രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തില്‍ രണ്ട് സംസ്ഥാനങ്ങള്‍ കൂടി പടക്കങ്ങള്‍ നിരോധിച്ചു. ദീവാലിക്ക് തൊട്ടടുത്ത ദിവസമാണ് പ്രഖ്യാപനം പുറത്തുവന്നത്. കര്‍ണാടക, ഡല്‍ഹി സംസ്ഥാനങ്ങളാണ് പടക്കങ്ങള്‍ നിരോധിച്ചത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പടക്കം നിരോധിച്ചതെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പറഞ്ഞു. പടക്കങ്ങള്‍ വായുമലിനീകരണത്തിന്റെ തോത് വര്‍ധിപ്പിക്കുന്നതായും അത് കോവിഡ് രോഗികള്‍ക്ക് ബുദ്ധിമുട്ട് വര്‍ധിക്കാന്‍ കാരണമാവുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും ഇതേ നിലപാടുമായി മുന്നോട്ട് വന്നിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസമായി രാജ്യത്തെ ഏറ്റവും അപകടകരമായ രീതിയില്‍ വായു മലിനീകരിക്കപ്പെട്ട സംസ്ഥാനമാണ് ഡല്‍ഹി.
രാജസ്ഥാന്, ഒഡീഷ, സിക്കിം, ബംഗാള്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പടക്കങ്ങള്‍ നിരോധിച്ചത്.
