കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ ദ്രവമാലിന്യങ്ങൾ സംസ്ക്കരിക്കാനായി ഈ ടി പി പദ്ധതി പ്രകാരം മാലിന്യ പ്ളാൻറ്റ് നിർമ്മാണത്തിനുള്ള ശിലാസ്ഥാപനം ദേവസ്വം പ്രസിഡന്റ് അഡ്വ എൻ വാസു നിർവഹിച്ചു .
വർഷങ്ങളായി നീണ്ടുനിന്ന ആവശ്യത്തിനാണ് ഇപ്പോൾ തുടക്കമാവുന്നത് . ക്ഷേത്രകുളത്തിനു കിഴക്കു ഭാഗത്തായി ഒഴിഞ്ഞ സ്ഥലത്താണ് നിലവിൽ പ്ലാൻറ്റ് നിർമിക്കുന്നത്
ക്ഷേത്രത്തിൽ നിന്നും നിന്നും പുറം തള്ളുന്ന മാലിന്യങ്ങൾ പൈപ്പുവഴി ഈ പ്ലാൻറ്റിൽ എത്തിച്ചു ശുദ്ധീകരിച്ചു ഓടകളിൽ കളയുന്നതാണ് പദ്ധതി . 95 ലക്ഷം രൂപ വിലയിരുത്തിയാണ് പ്ലാൻറ്റ് മുപ്പത്തയ്യായിരം ലിറ്റർ മാലിന്യജലം ശുദ്ധീകരിക്കാൻ കഴിയും . ക്ഷേത്ര വികസനം മാസ്റ്റർപ്ലാൻ പ്രകാരം ഘട്ടം ഘട്ടമായി പദ്ധതികൾ വികസിപ്പിക്കും ക്ഷേത്രകുള നവീകരണം ,ഓഫിസ് സമുച്ചയം ,പാർക്കിംഗ് ക്ഷേത്രത്തിനകത്തെ അറ്റകുറ്റ പണികളും പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ദേവസ്വം പ്രസിഡന്റ് അഡ്വ എൻ വാസു പറഞ്ഞു . ചടങ്ങിൽ ബോർഡ് മെമ്പർ എം വിജയകുമാർ , എക്സിക്യൂട്ടീവ് എഞ്ചിനീയർ സംഗീത് ,അസിസ്റ്റന്റ് കമ്മീഷണർ ടി മുരളീധരൻപിള്ള , അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ സി ചന്ദ്രശേഖരൻ ,ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് മുകളുവിള അനിൽകുമാർ ,വൈസ് പ്രസിഡണ്ട് അശ്വിനിദേവ് ,സെക്രട്ടറി ആർ വത്സല ,സഹ ശാന്തി ജി വാസുദേവൻ നമ്പൂതിരി ,ഉപദേശകസമിതി അംഗങ്ങളായ മണിക്കുട്ടൻ ,പ്രേംകുമാർ ,വിനോദ് തുടങ്ങിയവർ സംബന്ധിച്ചു .

