Asian Metro News

വിജയ് യേശുദാസ് സഞ്ചരിച്ച കാർ അപടകത്തിൽ

 Breaking News

വിജയ് യേശുദാസ് സഞ്ചരിച്ച കാർ അപടകത്തിൽ

വിജയ് യേശുദാസ് സഞ്ചരിച്ച കാർ അപടകത്തിൽ
November 03
06:03 2020

ആലപ്പുഴ: പ്രമുഖ സിനിമ പിന്നണി ഗായകന്‍ വിജയ് യേശുദാസ് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ആലപ്പുഴ തുറവൂരിലാണ് സംഭവം നടന്നത്. വിജയ് യേശുദാസ് സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആര്‍ക്കും പരുക്കില്ല.

ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടം നടന്നത്. തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് സുഹൃത്തുമായി കാറില്‍ പോകുന്നതിനിടെ മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. വിജയ് യേശുദാസ് ആണ് കാര്‍ ഓടിച്ചിരുന്നത്. അപകടത്തില്‍ രണ്ട് കാറുകളുടേയും മുന്‍ഭാഗം തകര്‍ന്നു. കുത്തിയതോട് പോലീസ് എത്തി വാഹനങ്ങള്‍ റോഡരികിലേക്ക് മാറ്റിയിട്ടു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment