ഡല്‍ഹി: ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14 വാട്ടര്‍ എയ്റോഡ്രാമുകള് കൂടി നിര്‍മിച്ച് ജലവിമാന സര്‍വീസ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് ആദ്യം ജലവിമാന പദ്ധതി ആലോചിച്ച കേരളത്തില്‍ ഇതിലൊരെണ്ണം പോലുമില്ല. ഗുജറാത്തിലെ സബര്‍മതി നദിയിലാരംഭിച്ച ശേഷം നടത്തേണ്ട സര്‍വീസുകളുടെ സാധ്യതകള്‍ സംബന്ധിച്ച് ഹൈഡ്രോഗ്രാഫിക് സര്‍വേ നടത്താനും തീരുമാനിച്ചു.
എയര്‍പോര്‍ട്ട് അതോറിറ്റി, വ്യോമയാന മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റിയാകും സര്‍വേ നടത്തുക. ഫ്ലോട്ടിങ് ജെട്ടികള്‍, കോണ്‍ക്രീറ്റ് ജെട്ടികള്‍ തുടങ്ങിയ നിര്‍മിക്കാനുള്ള സൗകര്യങ്ങളാണ് വിലയിരുത്തുക.